Sunday, June 1, 2008

തൊഴിലാളിവ൪ഗത്തിന് സമ൪പ്പിച്ച ജീവിതം: പ്രകാശ് കാരാട്ട്

ല്ലാ അര്‍ത്ഥത്തിലും തൊഴിലാളി വര്‍ഗത്തിന്റെ നേതാവായിരുന്നു സി കണ്ണന്‍. ബീഡി തെറുപ്പുകാരനായി ജീവിതം തുടങ്ങിയ സി തൊഴിലാളികളെ സംഘടിപ്പിച്ച്‌ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലൂടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെത്തിയത്‌.

തൊഴിലാളി നേതാവായാണ്‌ അറിയപ്പെട്ടതെങ്കിലും ആ വ്യക്തിത്വം സര്‍വ്വവ്യാപിയായിരുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനും ഉത്തമനായ കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്നു. ഇന്ത്യയില്‍ സിയുടെ ഔന്നത്യത്തിലെത്തിയ തൊഴിലാളി നേതാക്കള്‍ അപൂര്‍വ്വമാണ്‌.

എ കെ ജി ക്കും മറ്റു സഖാക്കള്‍ക്കുമൊപ്പം വെല്ലൂര്‍ ജയില്‍ ചാടിയ ഒറ്റ സംഭവം മാത്രം മതി സിയിലെ ധീരനായ പോരാളിയെ തിരിച്ചറിയാന്‍. തൊഴിലാളികള്‍ക്ക്‌ സമര്‍പ്പിച്ച ജീവിതവും അവക്ക്‌ വേണ്ടി പോരാടാള്ള ആര്‍ജ്ജവവും വേറിട്ടതായിരുന്നു. വിവിധ വിഭാഗം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ സമരം നയിക്കാ വിജയത്തിലെത്തിക്കാ അസാമാന്യ പാടവം കാട്ടി.

പൊതുപ്രവര്‍ത്തകനായും നിയമസഭാസാമാജികനായും പ്രവര്‍ത്തിച്ചപ്പോഴും നയിച്ചത്‌ തൊഴിലാളിവര്‍ഗ കാഴ്ചപ്പാടായിരുന്നു. തൊഴിലാളി നേതാവിന്റെ സകല നന്മയും സമ്മേളിച്ച ജീവിതമായിരുന്നു സിയുടേത്‌. സിക്കൊപ്പം ഒട്ടേറെ യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയും നിശ്ചയദാര്‍ഢ്യവും നേരിട്ട്‌ അഭവിക്കാന്‍ കഴിഞ്ഞു. തൊഴിലാളി സംഘടനകള്‍ക്കും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും സിയുടെ ജീവിതവും പ്രവര്‍ത്തനവും എന്നും ആവേശവും പ്രചോദനകേന്ദ്രവുമായിരിക്കും.

1 comment:

Emma said...

I hadn't thought about this particular thing you pointed out, and it helped me as well…….. Meanwhile, I have these informative links to share with you!
Travel Destinations in India
Explore Dharamshala
Places to visit in Shimla
Palampur Tour Packages