Sunday, June 1, 2008

ഞാ൯ അറിയുന്ന സഖാവ് സി. കണ്ണ൯: എം.കെ. പന്ഥേ

ഐ ടി യു സി ജനറല്‍ കൗണ്‍സില്‍ യോഗം 1958ല്‍ ബാംഗ്ലൂരില്‍ ചേര്‍ന്നപ്പോഴാണ്‌ സ: സി കണ്ണനെ ആദ്യമായി കാണാന്‍ അവസരമുണ്ടായത്‌. ആ വര്‍ഷം സപ്തംബറില്‍ എ ഐ ടി യു സി കേന്ദ്ര ഓഫീസില്‍ എത്തിയ ഞാന്‍ സ്റ്റാഫ്‌ എന്ന നിലക്കാണ്‌ സമ്മേളനത്തില്‍ പങ്കെടുത്തത്‌. നൂറില്‍ താഴെ അംഗങ്ങളാണ്‌ കൗണ്‍സിലിലുണ്ടായിരുന്നത്‌. പഴയ സ്റ്റാഫ്‌ അംഗങ്ങള്‍ എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി.

കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍ക്കൊപ്പം താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നിശബ്ദനായ സംഘാടകനാണ്‌ കണ്ണനെന്ന്‌ എന്റെ സഹപ്രവര്‍ത്തകന്‍ പരിചയപ്പെടുത്തി. എന്റെ കൈപിടിച്ചുകൊണ്ട്‌ ചിരിക്കുക മാത്രം ചെയ്ത അദ്ദേഹം ശരിക്കും ഒരു നിശ്ശബ്ദ പ്രവര്‍ത്തകന്‍ തന്നെയായിരുന്നു.

എ ഐ ടി യു സി യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കാറുള്ള അദ്ദേഹം അപൂര്‍വ്വമായേ സംസാരിച്ചിരുന്നുള്ളൂ. പിന്‍ബെഞ്ചുകാരനായിരുന്ന അദ്ദേഹം എല്ലായ്പോഴും യോഗത്തിലെ ചര്‍ച്ചകളില്‍ സജീവതാല്‍പര്യം പുലര്‍ത്തി.
1964ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സ: കണ്ണന്‍ സി പി ഐ (എം)ല്‍ നിലയുറപ്പിച്ചു. വര്‍ഗസമര സിദ്ധാന്തം ഉപേക്ഷിച്ച ഡാങ്കേയുടെ നയങ്ങളോട്‌ ശക്തമായ എതിഋപ്പ്‌ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്‌. എന്നാല്‍ സുപ്രധാന സംഘടനയെന്ന നിലയില്‍ എ ഐ ടി യു സിയിലെ ഐക്യത്തിനായി അദ്ദേഹം നിലകൊണ്ടു. മുതലാളിത്ത ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന്റെ പാതയില്‍ ഐ ഐ ടി യു സിയെ ഉറപ്പിച്ചു നിര്‍ത്താന്‍ 1970 വരെ അദ്ദേഹം പ്രയത്നിച്ചു. ഡാങ്കെ വിഭാഗത്തിന്റെ വര്‍ഗസഹകരണ നയങ്ങള്‍ക്കെതിരെ ദേശവ്യാപകമായി നടന്ന പ്രചാരണത്തില്‍ കണ്ണന്‍ സുപ്രധാന പങ്ക്‌ വഹിച്ചു. ഈ പോരാട്ടത്തോടെ കേരളത്തിലെ പ്രമുഖ നേതാവായി അദ്ദേഹം മാറി. എ ഐ ടി യു സി നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനരീതികള്‍ക്കും കേന്ദ്ര കോണ്‍ഗ്രസ്‌ ഗവണ്‍മെന്റിനെ പിന്തുണക്കാ൹ള്ള ഡാങ്കെയുടെ തുറന്ന ആഹ്വാനത്തിമെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരമാണ്‌ കണ്ണന്‍ നയിച്ചത്‌. തൊഴിലാളിവര്‍ഗ താല്‍പര്യം മുറുകെപ്പിടിച്ചുകൊണ്ടുള്ള ഈ തീവ്രനിലപാടുകള്‍ എ ഐ ടി യു സി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താ൹ം നല്ല മതിപ്പുണ്ടാക്കാ സാധിച്ചു.

വര്‍ഗസഹകരണത്തോട്‌ വിട
1970 മാര്‍ച്ചില്‍ ചേര്‍ന്ന ഗോവ കണ്‍വെന്‍ഷനില്‍ സ: കണ്ണന്‍ പങ്കെടുത്തിരുന്നു. എ ഐ ടി യു സിയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച കണ്‍വെന്‍ഷന്‍ വര്‍ഗസമരതത്വങ്ങളില്‍ അധിഷ്ഠിതവും സുസംഘടിതവുമായ ഒരു തൊഴിലാളി സംഘടനയ്ക്ക്‌ രൂപം കൊടുക്കാന്‍ തീരുമാനിച്ചു. ഇതിനായി കല്‍ക്കത്തയില്‍ അഖിലേന്ത്യാ സമ്മേളനം ചേരാന്‍ നിശ്ചയിച്ചു. 1970ല്‍ നടന്ന സമ്മേളനത്തില്‍ രൂപീകൃതമായ സി ഐ ടി യുവിന്റെ വര്‍ക്കിങ്ങ്‌ കമ്മിറ്റിയംഗമായി കണ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെറിയ സമയത്തിള്ളില്‍ കേരളത്തിന്‌ സമ്മേളനത്തില്‍ നല്ല പ്രാതിനിധ്യമുണ്ടാക്കുന്നതില്‍ കണ്ണന്റെ പങ്ക്‌ സുപ്രധാനമായിരുന്നു.
സി ഐ ടി യു രൂപീകരണത്തിശേഷം കേരളത്തില്‍ സംഘടന കെട്ടിപ്പടുക്കുന്നതിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. വിവിധ തൊഴിലാളിയൂണിയകളെ സി ഐ ടി യുവിന്‌ കീഴില്‍ അണിനിരത്തുന്നതിന്‌ കണ്ണന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. കേരളത്തില്‍ കേന്ദ്രീകൃത സംഘടനയ്ക്ക്‌ ഇതു വഴിയൊരുക്കി. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കേരളത്തിലെ സഖാക്കള്‍ക്ക്‌ കണ്ണന്‍ ആദരണീയനായി മാറി. അദ്ദേഹത്തിന്റെ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനങ്ങളെ ഇതരസംസ്ഥാനങ്ങളിലുള്ളവരും വിലമതിച്ചു.


ബീഡി വ്യവസായത്തില്‍ ദേശീയ തലത്തില്‍ പൊതുപരിപാടികളും പ്രക്ഷോഭവും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്‌ യൂണിയകള്‍ തമ്മില്‍ ഐക്യമുണ്ടാക്കാന്‍ കണ്ണന്‍ മുന്‍കൈയ്യെടുത്തു. സി ഐ ടി യു ജനറല്‍ കൗണ്‍സിലിനോടബന്ധിച്ച്‌ ചേര്‍ന്ന ഒരു ബീഡിത്തൊഴിലാളി യോഗത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ അവസരമുണ്ടായി. സി ഐ ടി യു നേതൃത്വത്തില്‍ ഒരു കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന്‌ കണ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അദ്ദേഹം കണ്‍വീനറായി രൂപീകരിച്ച കമ്മിറ്റിയുടെ ഫലപ്രദമായ പ്രവര്‍ത്തനമാണ്‌ അഖിലേന്ത്യാ ബീഡി വര്‍ക്കേഴ്സ്‌ ഫെഡറേഷന്റെ രൂപീകരണത്തി൹ വഴിതെളിയിച്ചത്‌.

ബീഡിത്തൊഴിലാളികളുടെ നായകന്‍
സ: ബി ടി രണദിവെയുടെ സാന്നിദ്ധ്യത്തില്‍ രൂപീകൃതമായ അഖിലേന്ത്യാ ബീഡിവര്‍ക്കേഴ്സ്‌ ഫെഡറേഷന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ സ്വാഭാവികമായും വര്‍ഷങ്ങളായി പ്രസ്ഥാനത്തിന്‌ നെടുനായകത്വം വഹിക്കുന്ന കണ്ണന്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അംഗബലം മൂന്നുലക്ഷത്തിലധികമായിരുന്നു. ദില്ലിയില്‍ നടന്ന ഒരു ബീഡിത്തൊഴിലാളി മാര്‍ച്ച്‌ സംഘടനയുടെ വര്‍ദ്ധിച്ചുവരുന്ന ശക്തിയുടെ വിളംബരമായി. കണ്ണന്റെ നേതൃത്വത്തില്‍ ഫെഡറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ബീഡിത്തൊഴിലാളി ക്ഷേമനിധി.

കേരളത്തില്‍ സി ഐ ടി യുവിന്റെ നട്ടെല്ലായി മാറേണ്ടത്‌ അസംഘടിത തൊഴിലാളികളുടെ പ്രസ്ഥാനമാണെന്ന്‌ കണ്ണന്‍ തിരിച്ചറിഞ്ഞു. ഈ രംഗത്ത്‌ പ്രത്യേക ശ്രദ്ധപതിച്ചതിന്റെ ഫലമാണ്‌ നിര്‍മ്മാണത്തൊഴിലാളി പ്രസ്ഥാനം. കേരളത്തിലെ നിര്‍മാണത്തൊഴിലാളി മേഖലയില്‍ സി ഐ ടി യുവിന്റെ സ്വാധീനം ശക്തിപ്പെട്ടതോടെ ദേശീയ സംഘടന രൂപീകരിക്കുന്ന പ്രശ്നം ഉയര്‍ന്നുവന്നു. ഇതിന്‌ മുമ്പായി കണ്ണന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിര്‍മ്മാണത്തൊഴിലാളി ഫെഡറേഷന്‍ രൂപംകൊണ്ടു. അഖിലേന്ത്യാ സംഘടന ആ നിലയില്‍ വന്നപ്പോള്‍ ഏറ്റവും വലിയ ഘടകം കേരളമായി. ഞാന്‍ ആള്‍ ഇന്ത്യ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ്‌ ഫെഡറേഷന്റെ പ്രസിഡന്റും സി കണ്ണന്‍ വൈസ്‌ പ്രസിഡന്റുമായി.

നിര്‍മ്മാണരംഗത്ത്‌ തൊഴിലാളികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളുടെ സൃഷ്ടിയാണ്‌ കേരള നിര്‍മ്മാണത്തൊഴിലാളി ക്ഷേമപദ്ധതി. കേരളത്തിലും ഇന്ത്യയിലും ഇത്തരത്തിലുള്ള ആദ്യക്ഷേമപദ്ധതിയാണിത്‌.

സി ഐ ടി യു കേരള സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയിലുള്ള സി കണ്ണന്റെ പ്രവര്‍ത്തനം പ്രത്യേകം സ്മരണീയമാണ്‌. അദ്ദേഹം സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അതിനായി വാദിക്കുകയും ചെയ്തു. എന്നാല്‍ അഭിപ്രായങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനും പൊതുധാരണ പ്രകാരം പ്രവര്‍ത്തിക്കാനും അദ്ദേഹം എല്ലായ്പോഴും തയ്യാറായി. നിരവധി യോഗങ്ങളില്‍ ഇത്തരം അനുഭവങ്ങള്ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്‌.

തെറ്റായ പ്രവണതകളെ തുറന്നെതിര്‍ത്തു
സംഘടനയില്‍ തെറ്റായ പ്രവര്‍ത്തനങ്ങള്‍ തുറന്നെതിര്‍ക്കാനും ഇല്ലാതാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ട്രേഡ്‌ യൂണിയ൹കളില്‍ ബൂര്‍ഷ്വാ പ്രവണതകളെ എതിര്‍ത്ത അദ്ദേഹം ജനാധിപത്യരീതിക്കായി നിലകൊണ്ടു. സി ഐ ടി യുവിന്റെ ഭുവനേശ്വര്‍ രേഖ ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍ സി കണ്ണന്‍ ഇക്കാര്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കി.
കേരളത്തിലെ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിന്‌ കണ്ണന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ്‌ അദ്ദേഹത്തെ സി ഐ ടി യു അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റാക്കിയത്‌. സി ഐ ടി യു നേതൃയോഗങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ തുറന്നടിക്കുമായിരുന്നു. വ്യത്യസ്തവിഷയങ്ങളില്‍ കത്തുകള്‍ മുഖേന അദ്ദേഹം അറിയിച്ചിരുന്ന അഭിപ്രായങ്ങള്‍ സി ഐ ടി യു നേതൃത്വം ഏറെ വിലമതിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കാര്യത്തില്‍ സി ഐ ടി യു നേതൃത്വത്തിന്റെ ശരിയായ ശ്രദ്ധ പതിയുന്നില്ലെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.


മുതലാളിത്തവികസനം പരമ്പരാഗത വ്യവസായങ്ങളെ തകര്‍ക്കുന്നതില്‍ അദ്ദേഹം പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തൊഴിലാളി താല്‍പര്യം സംരക്ഷിക്കുന്നതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളും നിലനിര്‍ത്താനും ഗവണ്‍മെന്റ്‌ ശക്തമായ നടപടികളെടുക്കണമെന്ന്‌ അദ്ദേഹം വാദിച്ചു.

സി ഐ ടി യു അഖിലേന്ത്യാ ഭാരവാഹിയായിരിക്കുമ്പോഴും കേരളത്തിന്‌ പുറത്തെ പരിപാടികളില്‍ അദ്ദേഹം താല്‍പര്യം കാട്ടിയില്ല. കേരളത്തില്‍ തന്നെ തനിക്ക്‌ ഒരുപാട്‌ ചെയ്യാനുണ്ട്‌. അതിനാല്‍ പുറത്ത്‌ തനിക്ക്‌ ചുമതലകളൊന്നും നല്‍കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്‌. അവസാനനാളുകളില്‍ അഖിലേന്ത്യാ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും ദേശീയ സംഭവവികാസങ്ങളില്‍ തല്‍പരനായിരുന്നു.

ചൈനാസന്ദര്‍ശനം
ആള്‍ ചൈന ഫെഡറേഷന്‍ ഓഫ്‌ ട്രേഡ്‌ യൂണിയന്‍സിന്റെ ക്ഷണപ്രകാരം 1982 സി ഐ ടി യു പ്രതിനിധിസംഘം ആദ്യമായി ചൈന സന്ദര്‍ശിച്ചു. സ: കണ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആര്‍. ഉമാനാഥ്‌, ലക്ഷ്മിസെന്‍ എന്നിവരായിരുന്നു അംഗങ്ങള്. ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാനായിരുന്നു കണ്ണന്‍ ഏറെ താല്‍പര്യം കാണിച്ചത്‌. തുറന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും തൊഴിലാളിവര്‍ഗ താല്‍പര്യം സംരക്ഷിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചാവേളയില്‍ അദ്ദേഹം ഒട്ടേറെ ചോദ്യങ്ങളുന്നയിച്ചു. ആധുനിക വ്യവസായങ്ങളുടെ വളര്‍ച്ച, വിദേശമൂലധനം, സാമ്പത്തിക വളര്‍ച്ച എന്നിവക്കൊപ്പം പരമ്പരാഗതവ്യവസായങ്ങളും തൊഴിലാളികളുടെ ജീവിതവും സംരക്ഷിക്കാന്‍ ചൈനാഗവണ്‍മെന്റ്‌ എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്നത്‌ കണ്ണന്‌ സംതൃപ്തിയേകി.

ചൈനയിലെ കരകൗശല വ്യവസായത്തിന്റെ അഭിവൃദ്ധി അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. ഫാക്ടറികളിലും തൊഴിലിടങ്ങളിലുമുള്ള ട്രേഡ്‌ യൂണിയന്‍ സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും ആരാഞ്ഞു. ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തം അദ്ദേഹത്തെ സന്തോഷിപ്പിച്ചു. ചൈനാ സന്ദര്‍ശനം സംബന്ധിച്ച്‌ സി കണ്ണന്റെ റിപ്പോ൪ട്ട്‌ എനിക്ക്‌ ലഭിച്ചു. ഉത്തരേന്ത്യന്‍ ഭക്ഷണം ലഭിച്ചില്ലെന്നത്‌ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഏക പരാതി. ചൈനീസ്‌ ഭക്ഷണം രണ്ടാഴ്ചത്തെ പര്യടനത്തില്‍ പ്രയാസമുളവാക്കി.


മാര്‍ക്സിസത്തോടുള്ള പ്രതിബദ്ധത

മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ തത്വങ്ങളില്‍ അടിയുറച്ച്‌ വിശ്വസിച്ച സി കണ്ണന്‍ മുതലാളിത്തത്തിനെതിരായ പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ പങ്കിന്‌ ഊന്നല്‍ നല്‍കി. ചെറുപ്പത്തിലേ മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം തൊഴിലാളികള്‍ക്കിടയില്‍ വിപ്ലവാശയങ്ങള്‍ പ്രയോഗിച്ചു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ തിരുത്തല്‍വാദം ശക്തിപ്പെട്ട വേളയില്‍ വിപ്ലവവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു. തിരുത്തല്‍വാദ പ്രവര്‍ത്തനത്തില്‍ നിന്ന്‌ ആദ്യം തന്നെ വിടചൊല്ലി മാര്‍ക്സിസ്റ്റ്‌ വിപ്ലവപാതയില്‍ നിലയുറപ്പിച്ചു.
സൈദ്ധാന്തിക ലേഖനങ്ങള്‍ എഴുതാത്ത സി ഒരിക്കലും സൈദ്ധാന്തികനെന്ന്‌ അവകാശപ്പെട്ടിരുന്നുമില്ല. മാര്‍ക്സിസ്റ്റ്‌ തത്വങ്ങള്‍ പിന്തുടരുകയും തൊഴിലാളികളോടും ഇതര അധസ്ഥിത ജനവിഭാഗങ്ങളോടുമുള്ള താല്‍പര്യം മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തു. നക്സലൈറ്റ്‌ വ്യതിയാനമുണ്ടായപ്പോള്‍ സാഹസിക ചിന്താഗതികളെ ശക്തമായെതിര്‍ത്തു. ദൈനംദിന തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴും ആത്യന്തികലക്ഷ്യം സാമൂഹ്യപരിവര്‍ത്തനമാണെന്നത്‌ മറന്നില്ല. മാര്‍ക്സിസത്തിന്റെ സത്തയെന്ന്‌ അദ്ദേഹം വിശ്വസിച്ച മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള നിരന്തര പോരാട്ടമായി കണ്ണന്റെ ജീവിതം മാറി.

ജീവിതത്തിലുടനീളം പിന്തുടര്‍ന്ന ലാളിത്യവും എല്ലാവരോടുമുള്ള സ്നേഹവും അദ്ദേഹത്തെ വേറിട്ടവനാക്കി. സുഖവും ആഡംബരവും ഇഷ്ടപ്പെടാത്ത കണ്ണന്‍ സാധാരണക്കാരനായി ജീവിച്ചുമരിച്ചു. സാധാരണ ഷര്‍ട്ടും ലുങ്കിയുമാണ്‌ അദ്ദേഹത്തിന്റെ വേഷം. ദില്ലിയിലെ ഒരു തണുത്ത സീസണില്‍ സ്വെറ്റര്‍ പോലും ധരിക്കാതെ പതിവുവേഷത്തില്‍ കണ്ട്‌ ഞാന്‍ അന്തംവിട്ടുപോയിട്ടുണ്ട്‌. അവസാനനാളുകളിലും സുഖഭോഗങ്ങളോടുള്ള താല്‍പയമില്ലായ്മ അദ്ദേഹം പിന്തുടര്‍ന്നു. സാധാരണ ഭക്ഷണങ്ങള്‍ മാത്രമായിരുന്നു പഥ്യം.

അ൹പമവും അനന്യവുമായിരുന്നു സി കണ്ണന്റെ വ്യക്തിത്വം. സ്ഥാനമാനങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ മോഹിപ്പിച്ചിട്ടില്ല. നിരന്തരമായ പ്രവര്‍ത്തനം അതായിരുന്നു അദ്ദേഹത്തിന്റെ രീതി. നേട്ടങ്ങളെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചിട്ടില്ല. സി കണ്ണന്റെ പ്രവര്‍ത്തനമാതൃക കേരളത്തിലെ സി ഐ ടി യുവിന്‌ വിലമതിക്കാനാവാത്ത സമ്പത്താണ്‌. അദ്ദേഹത്തിന്റെ അനുകരണീയ ഗുണങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പുതിയ തലമുറക്ക്‌ വഴികാട്ടും.

തൊഴിലാളിവ൪ഗത്തിന് സമ൪പ്പിച്ച ജീവിതം: പ്രകാശ് കാരാട്ട്

ല്ലാ അര്‍ത്ഥത്തിലും തൊഴിലാളി വര്‍ഗത്തിന്റെ നേതാവായിരുന്നു സി കണ്ണന്‍. ബീഡി തെറുപ്പുകാരനായി ജീവിതം തുടങ്ങിയ സി തൊഴിലാളികളെ സംഘടിപ്പിച്ച്‌ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലൂടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെത്തിയത്‌.

തൊഴിലാളി നേതാവായാണ്‌ അറിയപ്പെട്ടതെങ്കിലും ആ വ്യക്തിത്വം സര്‍വ്വവ്യാപിയായിരുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനും ഉത്തമനായ കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്നു. ഇന്ത്യയില്‍ സിയുടെ ഔന്നത്യത്തിലെത്തിയ തൊഴിലാളി നേതാക്കള്‍ അപൂര്‍വ്വമാണ്‌.

എ കെ ജി ക്കും മറ്റു സഖാക്കള്‍ക്കുമൊപ്പം വെല്ലൂര്‍ ജയില്‍ ചാടിയ ഒറ്റ സംഭവം മാത്രം മതി സിയിലെ ധീരനായ പോരാളിയെ തിരിച്ചറിയാന്‍. തൊഴിലാളികള്‍ക്ക്‌ സമര്‍പ്പിച്ച ജീവിതവും അവക്ക്‌ വേണ്ടി പോരാടാള്ള ആര്‍ജ്ജവവും വേറിട്ടതായിരുന്നു. വിവിധ വിഭാഗം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ സമരം നയിക്കാ വിജയത്തിലെത്തിക്കാ അസാമാന്യ പാടവം കാട്ടി.

പൊതുപ്രവര്‍ത്തകനായും നിയമസഭാസാമാജികനായും പ്രവര്‍ത്തിച്ചപ്പോഴും നയിച്ചത്‌ തൊഴിലാളിവര്‍ഗ കാഴ്ചപ്പാടായിരുന്നു. തൊഴിലാളി നേതാവിന്റെ സകല നന്മയും സമ്മേളിച്ച ജീവിതമായിരുന്നു സിയുടേത്‌. സിക്കൊപ്പം ഒട്ടേറെ യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയും നിശ്ചയദാര്‍ഢ്യവും നേരിട്ട്‌ അഭവിക്കാന്‍ കഴിഞ്ഞു. തൊഴിലാളി സംഘടനകള്‍ക്കും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും സിയുടെ ജീവിതവും പ്രവര്‍ത്തനവും എന്നും ആവേശവും പ്രചോദനകേന്ദ്രവുമായിരിക്കും.
മാനതകളില്ലാത്തതും പുതിയ തലമുറക്ക്‌ അവിശ്വസനീയവുമായ സംഭവഗതികള്‍ നിറഞ്ഞതുമായിരുന്നു സി കണ്ണന്റെ ഏഴരപ്പതിറ്റാണ്ട്‌ നീണ്ട പൊതുജീവിതം. നിശ്ശബ്ദത്യാഗത്തിന്റെയും സഹനങ്ങളുടെയും തിളക്കമാര്‍ന്ന അധ്യായങ്ങള്‍.

കണ്ണൂര്‍ സിറ്റിക്കടുത്ത കണ്ണൂക്കരയിലെ ദരിദ്രതൊഴിലാളി കുടുംബത്തില്‍ ജനിച്ച കണ്ണന്‌ വീട്ടിലെ കടുത്ത കഷ്ടപ്പാടുകള്‍ കാരണം പഠനം ഉപേക്ഷിച്ച്‌ പതിനൊന്നാം വയസ്സില്‍ തന്നെ ബീഡിത്തൊഴിലാളിയാകേണ്ടിവന്നു.
ടി ആമുവിന്റെ കമ്പനിയില്‍ പരിശീലനം നേടിയ ശേഷം 1930ല്‍ കക്കാട്ടെ കെ ടി ബീഡി കമ്പനിയില്‍ ചേര്‍ന്നു. തുടഋന്ന്‌ എം.കെ. കൃഷ്ണന്റെ കമ്പനി. 1934ല്‍ ലക്ഷ്മി ബീഡിക്കമ്പനിയിലേക്ക്‌ മാറി. ഇക്കാലത്താണ്‌ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്‌.

1928 മുതല്‍ സി ഖദര്‍ ധരിച്ചുതുടങ്ങി. ആ വര്‍ഷം പയ്യന്നൂരില്‍ നടന്ന നാലാം കോണ്‍ഗ്രസ്‌ സമ്മേളനം മലബാറിലെ മറ്റു യുവവിപ്ലവകാരികളെയെന്നപോലെ കണ്ണനിലും ആവേശത്തിന്റെ അലകളുയര്‍ത്തി. ഗാന്ധിജിയുടെ വചനങ്ങളും കോണ്‍ഗ്രസ്‌ മുന്നേറ്റങ്ങളും ഉപ്പുസത്യാഗ്രഹമടക്കമുള്ള സമരപരിപാടികളും ആഴത്തില്‍ സ്വാധീനിച്ചു. 1930 മാര്‍ച്ച്‌ 23ന്‌ ഭഗത്സിങ്ങിനെയും മറ്റും തൂക്കിലേറ്റിയ സംഭവം ജീവിതം തന്നെ മാറ്റിമറിച്ചു. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കള്ളുഷാപ്പ്‌ പിക്കറ്റിങ്ങിലും മറ്റും പോത്തേരി മാധവന്‍ വക്കീല്‍, എ.കെ.ജി., കെ.പി. ഗോപാലന്‍ എന്നിവരോടൊപ്പം ആവേശത്തോടെ പങ്കെടുത്തു തുടങ്ങി. സര്‍ദാര്‍ ചന്ദ്രോത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വളണ്ടിയര്‍ പരിശീലനത്തിലും ഭാഗഭാക്കായി. 1933ല്‍ ഗാന്ധിജിയുടെ സന്ദര്‍ശനത്തോട൹ബന്ധിച്ച്‌ പോത്തേരി മാധവന്‍ ക്യാപ്്റ്റനായി രൂപീകരിച്ച വളണ്ടിയര്‍ സേനയില്‍ അംഗമായിരുന്നു. 32 മുതല്‍ പൊതുജനസേവാസംഘം, വായനശാലാ പ്രസ്ഥാനം എന്നിവയുടെയും സജീവപ്രവര്‍ത്തകന്‍.

1934ല്‍ ലക്ഷ്മി ബീഡിക്കമ്പനിയില്‍ കൂലിക്കൂടുതല്‍ ആവശ്യപ്പെട്ടു നടന്ന പണിമുടക്കിന്‌ നേതൃത്വം നല്‍കിയ സി തുടഋന്ന്‌ ജോലിയുപേക്ഷിച്ച്‌ മുഴുവന്‍ സമയ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകനായി. ആ വര്‍ഷം ആഗസ്ത്‌ 4ന്‌ പോത്തേരി മാധവന്‍ പ്രസിഡന്റും കോട്ടായി കൃഷ്ണന്‍ സെക്രട്ടറിയുമായി കണ്ണൂരില്‍ ആദ്യമായി രൂപീകരിച്ച ബീഡിത്തൊഴിലാളി യൂണിയന്റെ ജോയിന്റ്‌ സെക്രട്ടറി. ചൊവ്വ, ചിറക്കല്‍, അഴീക്കോട്‌, കക്കാട്‌, അലവില്‍, പള്ളിക്കുന്ന്‌ എന്നിവിടങ്ങളില്‍ നെയ്ത്തുതൊഴിലാളികള്‍ പ്രാദേശികമായി സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നെയ്ത്തുതൊഴിലാളി യൂണിയന്റെയും പ്രധാന നേതാവായി.

1934ല്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയിലെത്തിയപ്പോഴും ട്രേഡ്‌ യൂണിയന്‍ രംഗത്ത്‌ കേന്ദ്രീകരിച്ചു. 1937 ആഗസ്ത്‌ 22ന്‌ നടന്ന ബീഡി തൊഴിലാളി യൂണിയന്‍ മൂന്നാംവാര്‍ഷിക സമ്മേളനത്തോടെ നേതൃരംഗത്തെ സജീവ സാന്നിദ്ധ്യമായി. ആ വര്‍ഷം ഡിസംബാര്‍ ആറുമുതല്‍ കൂലിക്കൂടുതല്‍ ആവശ്യപ്പെട്ട്‌ ബീഡിത്തൊഴിലാളികള്‍ നടത്തിയ പണിമുടക്കിന്‌ നേതൃത്വം നല്‍കി. മലബാറിലെ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്‌ 36 ദിവസം നീണ്ടുനിന്ന പ്രസ്തുത പണിമുടക്കം. ഇതോടെ ഹോസിയറി, കാര്‍പ്പന്ററി, ബാര്‍ബാര്‍, ലതര്‍ വര്‍ക്സ്‌ തുടങ്ങിയ രംഗങ്ങളിലേക്കും യൂണിയന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനായി.
1939 ഡിസംബറിലെ പൊന്നാനി ബീഡിത്തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ സി ക്ക്‌ 1939ലെ ഐതിഹാസികമായ പിണറായി-പാറപ്രം സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. കെ. ദാമോദരന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ അദ്ദേഹം പൊന്നാനിയിലെത്തിയത്‌. ആദ്യ അറസ്റ്റിലേക്കും ജയില്‍വാസത്തിലേക്കുമാണ്‌ ഇത്‌ നയിച്ചത്‌. 1939 ഡിസംബാര്‍ 3ന്‌ സി കണ്ണ൹ം കെ. ദാമോദര൹ം ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റുചെയ്യപ്പെട്ടു. ആദ്യം രണ്ടുമാസം റിമാന്‍ഡ്‌. അതുകഴിഞ്ഞ്‌ 14 മാസത്തെ തടവുശിക്ഷ. കോയമ്പത്തൂര്‍ ജയിലിലായിരുന്നു ആദ്യം. പിന്നീട്‌ ആന്ധ്രയിലെ രാജമുണ്‍ഡ്രി ജയിലിലേക്ക്‌ മാറ്റി. 1941 ജ൹വരിയില്‍ ജയില്‍മോചിതനായി.

രണ്ടാംലോക മഹായുദ്ധവേള. 1941 ജൂണ്‍ 22ന്‌ ഹിറ്റ്ലര്‍ റഷ്യയെ ആക്രമിച്ചതോടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനകീയയുദ്ധനയം പ്രഖ്യാപിച്ചു. 23ന്‌ തന്നെ പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായി. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു സി ഇത്തവണ. ഇവിടെ നിന്നാണ്‌ 1941 സപ്തംബാര്‍ 26ന്‌ എ കെ ജിയോടൊപ്പമുള്ള ചരിത്രപ്രസിദ്ധമായ ജയില്‍ചാട്ടം. 1942 ആഗസ്ത്‌ 14ന്‌ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ജയില്‍ചാടിയ കുറ്റത്തിന്‌ ആറുമാസം ശിക്ഷിച്ചു. ആദ്യം ബെല്ലാരിയിലെ ആലിപ്പൂര്‍ ജയിലില്‍. തുടഋന്ന്‌ വെല്ലൂര്‍, തഞ്ചാവൂര്‍, രാജമുണ്‍ഡ്രി ജയിലുകളിലേക്ക്‌ മാറ്റി.

1944ല്‍ പുറത്തുവന്നശേഷം ഒളിവില്‍ കഴിഞ്ഞ്‌ വീണ്ടും മുഴുവന്‍സമയ കമ്മ്യൂണിസ്റ്റുപാര്‍ട്ടി - ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനം. പി കൃഷ്ണപ്പിള്ളയുടെ നിര്‍ദ്ദേശപ്രകാരം പാപ്പിനിശ്ശേരിയിലെ ആറോണ്‍ മില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. 1944ല്‍ ഐതിഹാസികമായ ആറോണ്‍മില്‍ സമരം. പി കൃഷ്ണപ്പിള്ളയുടെ വീരോചിതനേതൃത്വത്തില്‍ നടന്ന സമരത്തില്‍ യൂണിയന്‍ പ്രസിഡന്റെന്ന നിലയില്‍ സിയും മുഖ്യ പങ്കുവഹിച്ചു.
1946ല്‍ പ്രകാശം സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകാരെ മുഴുവന്‍ തൂത്തുവാരി ജയിലിലടച്ചപ്പോള്‍ സി, എന്‍ സി ശേഖറോടൊപ്പം മംഗലാപുരത്ത്‌ ഒളിവില്‍ പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ മുന്നോടിയായി 1947 ആഗസ്ത്‌ 12ന്‌ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാ൹ം വാറണ്ടുകള്‍ പിന്‍വലിക്കാ൹ം തീരുമാനമുണ്ടായപ്പോഴാണ്‌ പുറത്തുവന്നത്‌.

1948ല്‍ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ അഴിച്ചുവിട്ട ഭീകരതാണ്ഡവങ്ങള്‍ക്കിടെ മാര്‍ച്ച്‌ 17ന്‌ ഡി ഐ ആര്‍ അ൹സരിച്ച്‌ സി യെ വീണ്ടും അറസ്റ്റുചെയ്തു. അഴീക്കോടന്‍ രാഘവന്റെ തെക്കിബസാറിലെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്‌. കണ്ണൂരിലും സേലത്തും തടവിലിട്ടശേഷം ഒക്ടോബറില്‍ വിട്ടയച്ചു. പുറത്തിറങ്ങിയ ഉടന്‍ ഒളിവില്‍ പോയി. ബാംഗ്ലൂരിലും മുംബൈയിലും മറ്റും ഒളിവില്‍ കഴിഞ്ഞശേഷം മൈസൂരിലെത്തി. 49 ഏപ്രില്‍ ഒടുവില്‍ അവിടെ മെയ്ദിനാചരണത്തി൹ള്ള ഒരുക്കം നടത്തുന്നതിനിടെ മറ്റു ഒമ്പതുപേരോടൊപ്പം അറസ്റ്റുചെയ്യപ്പെട്ടു. കേസില്‍ ആറുമാസം തടവിന്‌ ശിക്ഷിച്ചു. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി വരുന്നതി൹മുമ്പുതന്നെ സിയടക്കം അഞ്ചുപേരെ നാടുകടത്തി.

ഇതിനിടെ 1946ലെ ബീഡിത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ രണ്ടുമാസം തളിപ്പറമ്പ്‌ സബ്ജയിലില്‍ റിമാന്‍ഡ്‌ ചെയ്തു. 49 ഡിസംബറില്‍ ഈ കേസില്‍ ആറുമാസത്തെ തടവി൹ ശിക്ഷിച്ച്‌ സേലം ജയിലിലടച്ചു.
1950 ഫിബ്രവരി 11ന്‌ നടന്ന സേലം ജയില്‍ വെടിവെപ്പില്‍ തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്‌. തലയിലും നെഞ്ചിലും വെടിച്ചീളുകള്‍ തറച്ച്‌ ഗുരുതരമായി പരിക്കേറ്റ്‌ സേലം ആശുപത്രിയില്‍ ഒരു മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിലൂടെ നെഞ്ചിലെ വെടിച്ചീളുകള്‍ നീക്കം ചെയ്തെങ്കിലും തലയിലേത്‌ അന്ത്യം വരെയും അവശേഷിച്ചു. വെടിവെപ്പില്‍ 22 പേര്‍ രക്തസാക്ഷിത്വം വരിച്ചു. 1951 ജ൹വരിയില്‍ ശിക്ഷ കഴിഞ്ഞെങ്കിലും വെടിവെപ്പ്‌ കേസില്‍ പ്രതിയായതിനാല്‍ വിട്ടയച്ചില്ല. 1951 മെയില്‍ ആ കേസ്‌ പിന്‍വലിച്ചു.

1952ല്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ എ കെ ജിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി. 1955 മുതല്‍ 1980 വരെ കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍. 1957ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന്‌ ആദ്യ കേരള നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സി, 1965ലും 1967ലും എടക്കാട്‌ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 1960ല്‍ കണ്ണൂരിലും 1970ല്‍ എടക്കാടും മത്സരിച്ചു.

1964ല്‍ ചൈനാചാരത്വം ആരോപിച്ച്‌ വീണ്ടും അറസ്റ്റുചെയ്തു. 10 മാസം തടവില്‍. ജയില്‍വാസത്തിനിടെ 1965ല്‍ എടക്കാടുനിന്ന്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ സഭ വിളിച്ചുചേര്‍ത്തിരുന്നില്ല.
1939ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ പാര്‍ട്ടി അംഗമായ സി 1952 മുതല്‍ മലബാര്‍ കമ്മിറ്റി അംഗമായി. 1945 മുതല്‍ 48 വരെ മാടായി ഫര്‍ക്കാ സിക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സി പി ഐ എം ന്റെ സംസ്ഥാന കമ്മിറ്റി അംഗമായും അവസാനം വരെ പ്രവര്‍ത്തിച്ചു.

സി ഐ ടി യുവിന്റെ രൂപീകരണം മുതല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സി ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ്‌ ആ സ്ഥാനത്തുനിന്നൊഴിഞ്ഞത്‌. അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, ബീഡി ആന്റ്‌ സിഗാര്‍ വര്‍ക്കേഴ്സ്‌ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌, ടുബേക്കോ വര്‍ക്കേഴ്സ്‌ യൂണിയന്‍ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ബീഡി ആന്റ്‌ സിഗാര്‍ ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സ്‌, പവര്‍ലൂം, മുനിസിപ്പല്‍ വര്‍ക്കേഴ്സ്‌, ടെക്സ്്റ്റെയില്‍ മില്‍ വര്‍ക്കേഴ്സ്‌ ഫെഡറേഷന്‍ തുടങ്ങി മറ്റനേകം യൂണിയ൹കളുടെ ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.