
കണ്ണൂര്‍ സിറ്റിക്കടുത്ത കണ്ണൂക്കരയിലെ ദരിദ്രതൊഴിലാളി കുടുംബത്തില്‍ ജനിച്ച കണ്ണന് വീട്ടിലെ കടുത്ത കഷ്ടപ്പാടുകള്‍ കാരണം പഠനം ഉപേക്ഷിച്ച് പതിനൊന്നാം വയസ്സില്‍ തന്നെ ബീഡിത്തൊഴിലാളിയാകേണ്ടിവന്നു.
ടി ആമുവിന്റെ കമ്പനിയില്‍ പരിശീലനം നേടിയ ശേഷം 1930ല്‍ കക്കാട്ടെ കെ ടി ബീഡി കമ്പനിയില്‍ ചേര്‍ന്നു. തുടഋന്ന് എം.കെ. കൃഷ്ണന്റെ കമ്പനി. 1934ല്‍ ലക്ഷ്മി ബീഡിക്കമ്പനിയിലേക്ക് മാറി. ഇക്കാലത്താണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.
1928 മുതല്‍ സി ഖദര്‍ ധരിച്ചുതുടങ്ങി. ആ വര്‍ഷം പയ്യന്നൂരില്‍ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനം മലബാറിലെ മറ്റു യുവവിപ്ലവകാരികളെയെന്നപോലെ കണ്ണനിലും ആവേശത്തിന്റെ അലകളുയര്‍ത്തി. ഗാന്ധിജിയുടെ വചനങ്ങളും കോണ്‍ഗ്രസ് മുന്നേറ്റങ്ങളും ഉപ്പുസത്യാഗ്രഹമടക്കമുള്ള സമരപരിപാടികളും ആഴത്തില്‍ സ്വാധീനിച്ചു. 1930 മാര്‍ച്ച് 23ന് ഭഗത്സിങ്ങിനെയും മറ്റും തൂക്കിലേറ്റിയ സംഭവം ജീവിതം തന്നെ മാറ്റിമറിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കള്ളുഷാപ്പ് പിക്കറ്റിങ്ങിലും മറ്റും പോത്തേരി മാധവന്‍ വക്കീല്‍, എ.കെ.ജി., കെ.പി. ഗോപാലന്‍ എന്നിവരോടൊപ്പം ആവേശത്തോടെ പങ്കെടുത്തു തുടങ്ങി. സര്‍ദാര്‍ ചന്ദ്രോത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വളണ്ടിയര്‍ പരിശീലനത്തിലും ഭാഗഭാക്കായി. 1933ല്‍ ഗാന്ധിജിയുടെ സന്ദര്‍ശനത്തോട൹ബന്ധിച്ച് പോത്തേരി മാധവന്‍ ക്യാപ്്റ്റനായി രൂപീകരിച്ച വളണ്ടിയര്‍ സേനയില്‍ അംഗമായിരുന്നു. 32 മുതല്‍ പൊതുജനസേവാസംഘം, വായനശാലാ പ്രസ്ഥാനം എന്നിവയുടെയും സജീവപ്രവര്‍ത്തകന്‍.
1934ല്‍ ലക്ഷ്മി ബീഡിക്കമ്പനിയില്‍ കൂലിക്കൂടുതല്‍ ആവശ്യപ്പെട്ടു നടന്ന പണിമുടക്കിന് നേതൃത്വം നല്‍കിയ സി തുടഋന്ന് ജോലിയുപേക്ഷിച്ച് മുഴുവന്‍ സമയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായി. ആ വര്‍ഷം ആഗസ്ത് 4ന് പോത്തേരി മാധവന്‍ പ്രസിഡന്റും കോട്ടായി കൃഷ്ണന്‍ സെക്രട്ടറിയുമായി കണ്ണൂരില്‍ ആദ്യമായി രൂപീകരിച്ച ബീഡിത്തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറി. ചൊവ്വ, ചിറക്കല്‍, അഴീക്കോട്, കക്കാട്, അലവില്‍, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നെയ്ത്തുതൊഴിലാളികള്‍ പ്രാദേശികമായി സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നെയ്ത്തുതൊഴിലാളി യൂണിയന്റെയും പ്രധാന നേതാവായി.
1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെത്തിയപ്പോഴും ട്രേഡ് യൂണിയന്‍ രംഗത്ത് കേന്ദ്രീകരിച്ചു. 1937 ആഗസ്ത് 22ന് നടന്ന ബീഡി തൊഴിലാളി യൂണിയന്‍ മൂന്നാംവാര്‍ഷിക സമ്മേളനത്തോടെ നേതൃരംഗത്തെ സജീവ സാന്നിദ്ധ്യമായി. ആ വര്‍ഷം ഡിസംബാര്‍ ആറുമുതല്‍ കൂലിക്കൂടുതല്‍ ആവശ്യപ്പെട്ട് ബീഡിത്തൊഴിലാളികള്‍ നടത്തിയ പണിമുടക്കിന് നേതൃത്വം നല്‍കി. മലബാറിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് 36 ദിവസം നീണ്ടുനിന്ന പ്രസ്തുത പണിമുടക്കം. ഇതോടെ ഹോസിയറി, കാര്‍പ്പന്ററി, ബാര്‍ബാര്‍, ലതര്‍ വര്‍ക്സ് തുടങ്ങിയ രംഗങ്ങളിലേക്കും യൂണിയന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനായി.
1939 ഡിസംബറിലെ പൊന്നാനി ബീഡിത്തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ സി ക്ക് 1939ലെ ഐതിഹാസികമായ പിണറായി-പാറപ്രം സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. കെ. ദാമോദരന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം പൊന്നാനിയിലെത്തിയത്. ആദ്യ അറസ്റ്റിലേക്കും ജയില്‍വാസത്തിലേക്കുമാണ് ഇത് നയിച്ചത്. 1939 ഡിസംബാര്‍ 3ന് സി കണ്ണ൹ം കെ. ദാമോദര൹ം ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റുചെയ്യപ്പെട്ടു. ആദ്യം രണ്ടുമാസം റിമാന്‍ഡ്. അതുകഴിഞ്ഞ് 14 മാസത്തെ തടവുശിക്ഷ. കോയമ്പത്തൂര്‍ ജയിലിലായിരുന്നു ആദ്യം. പിന്നീട് ആന്ധ്രയിലെ രാജമുണ്‍ഡ്രി ജയിലിലേക്ക് മാറ്റി. 1941 ജ൹വരിയില്‍ ജയില്‍മോചിതനായി.
രണ്ടാംലോക മഹായുദ്ധവേള. 1941 ജൂണ്‍ 22ന് ഹിറ്റ്ലര്‍ റഷ്യയെ ആക്രമിച്ചതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനകീയയുദ്ധനയം പ്രഖ്യാപിച്ചു. 23ന് തന്നെ പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായി. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു സി ഇത്തവണ. ഇവിടെ നിന്നാണ് 1941 സപ്തംബാര്‍ 26ന് എ കെ ജിയോടൊപ്പമുള്ള ചരിത്രപ്രസിദ്ധമായ ജയില്‍ചാട്ടം. 1942 ആഗസ്ത് 14ന് വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ജയില്‍ചാടിയ കുറ്റത്തിന് ആറുമാസം ശിക്ഷിച്ചു. ആദ്യം ബെല്ലാരിയിലെ ആലിപ്പൂര്‍ ജയിലില്‍. തുടഋന്ന് വെല്ലൂര്‍, തഞ്ചാവൂര്‍, രാജമുണ്‍ഡ്രി ജയിലുകളിലേക്ക് മാറ്റി.
1944ല്‍ പുറത്തുവന്നശേഷം ഒളിവില്‍ കഴിഞ്ഞ് വീണ്ടും മുഴുവന്‍സമയ കമ്മ്യൂണിസ്റ്റുപാര്‍ട്ടി - ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം. പി കൃഷ്ണപ്പിള്ളയുടെ നിര്‍ദ്ദേശപ്രകാരം പാപ്പിനിശ്ശേരിയിലെ ആറോണ്‍ മില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. 1944ല്‍ ഐതിഹാസികമായ ആറോണ്‍മില്‍ സമരം. പി കൃഷ്ണപ്പിള്ളയുടെ വീരോചിതനേതൃത്വത്തില്‍ നടന്ന സമരത്തില്‍ യൂണിയന്‍ പ്രസിഡന്റെന്ന നിലയില്‍ സിയും മുഖ്യ പങ്കുവഹിച്ചു.
1946ല്‍ പ്രകാശം സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകാരെ മുഴുവന്‍ തൂത്തുവാരി ജയിലിലടച്ചപ്പോള്‍ സി, എന്‍ സി ശേഖറോടൊപ്പം മംഗലാപുരത്ത് ഒളിവില്‍ പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ മുന്നോടിയായി 1947 ആഗസ്ത് 12ന് രാഷ്ട്രീയ തടവുകാരെ വിട്ടയക്കാ൹ം വാറണ്ടുകള്‍ പിന്‍വലിക്കാ൹ം തീരുമാനമുണ്ടായപ്പോഴാണ് പുറത്തുവന്നത്.
1948ല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിച്ചുവിട്ട ഭീകരതാണ്ഡവങ്ങള്‍ക്കിടെ മാര്‍ച്ച് 17ന് ഡി ഐ ആര്‍ അ൹സരിച്ച് സി യെ വീണ്ടും അറസ്റ്റുചെയ്തു. അഴീക്കോടന്‍ രാഘവന്റെ തെക്കിബസാറിലെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. കണ്ണൂരിലും സേലത്തും തടവിലിട്ടശേഷം ഒക്ടോബറില്‍ വിട്ടയച്ചു. പുറത്തിറങ്ങിയ ഉടന്‍ ഒളിവില്‍ പോയി. ബാംഗ്ലൂരിലും മുംബൈയിലും മറ്റും ഒളിവില്‍ കഴിഞ്ഞശേഷം മൈസൂരിലെത്തി. 49 ഏപ്രില്‍ ഒടുവില്‍ അവിടെ മെയ്ദിനാചരണത്തി൹ള്ള ഒരുക്കം നടത്തുന്നതിനിടെ മറ്റു ഒമ്പതുപേരോടൊപ്പം അറസ്റ്റുചെയ്യപ്പെട്ടു. കേസില്‍ ആറുമാസം തടവിന് ശിക്ഷിച്ചു. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി വരുന്നതി൹മുമ്പുതന്നെ സിയടക്കം അഞ്ചുപേരെ നാടുകടത്തി.
ഇതിനിടെ 1946ലെ ബീഡിത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം തളിപ്പറമ്പ് സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. 49 ഡിസംബറില്‍ ഈ കേസില്‍ ആറുമാസത്തെ തടവി൹ ശിക്ഷിച്ച് സേലം ജയിലിലടച്ചു.
1950 ഫിബ്രവരി 11ന് നടന്ന സേലം ജയില്‍ വെടിവെപ്പില്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തലയിലും നെഞ്ചിലും വെടിച്ചീളുകള്‍ തറച്ച് ഗുരുതരമായി പരിക്കേറ്റ് സേലം ആശുപത്രിയില്‍ ഒരു മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിലൂടെ നെഞ്ചിലെ വെടിച്ചീളുകള്‍ നീക്കം ചെയ്തെങ്കിലും തലയിലേത് അന്ത്യം വരെയും അവശേഷിച്ചു. വെടിവെപ്പില്‍ 22 പേര്‍ രക്തസാക്ഷിത്വം വരിച്ചു. 1951 ജ൹വരിയില്‍ ശിക്ഷ കഴിഞ്ഞെങ്കിലും വെടിവെപ്പ് കേസില്‍ പ്രതിയായതിനാല്‍ വിട്ടയച്ചില്ല. 1951 മെയില്‍ ആ കേസ് പിന്‍വലിച്ചു.
1952ല്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ എ കെ ജിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി. 1955 മുതല്‍ 1980 വരെ കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍. 1957ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ആദ്യ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി, 1965ലും 1967ലും എടക്കാട് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 1960ല്‍ കണ്ണൂരിലും 1970ല്‍ എടക്കാടും മത്സരിച്ചു.
1964ല്‍ ചൈനാചാരത്വം ആരോപിച്ച് വീണ്ടും അറസ്റ്റുചെയ്തു. 10 മാസം തടവില്‍. ജയില്‍വാസത്തിനിടെ 1965ല്‍ എടക്കാടുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ സഭ വിളിച്ചുചേര്‍ത്തിരുന്നില്ല.
1939ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ പാര്‍ട്ടി അംഗമായ സി 1952 മുതല്‍ മലബാര്‍ കമ്മിറ്റി അംഗമായി. 1945 മുതല്‍ 48 വരെ മാടായി ഫര്‍ക്കാ സിക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി പി ഐ എം ന്റെ സംസ്ഥാന കമ്മിറ്റി അംഗമായും അവസാനം വരെ പ്രവര്‍ത്തിച്ചു.
സി ഐ ടി യുവിന്റെ രൂപീകരണം മുതല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സി ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആ സ്ഥാനത്തുനിന്നൊഴിഞ്ഞത്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, ടുബേക്കോ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ബീഡി ആന്റ് സിഗാര്‍ ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സ്, പവര്‍ലൂം, മുനിസിപ്പല്‍ വര്‍ക്കേഴ്സ്, ടെക്സ്്റ്റെയില്‍ മില്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ തുടങ്ങി മറ്റനേകം യൂണിയ൹കളുടെ ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
2 comments:
ജീവിതം കൊണ്ടും രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ കൊണ്ടും താന്‍ ഒരു യഥാര്‍ത്ഥ "കമ്മ്യൂണിസ്റ്റ്" ആയിരുന്നു എന്ന് പറയാതെ പറഞ്ഞ സഖാവ് ആയിരുന്നു സി.കണ്ണന്‍. ആശയത്തില്‍ നിന്നും വ്യതിചലിച്ചു പോകുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് (?) നേതാക്കള്‍ സഖാവിന്റെ ജീവിതം മനപ്പാഠം ആക്കട്ടെ..
പോസ്റ്റിനും (പേരറിയാത്ത)ബ്ലോഗ്ഗെര്‍ക്കും ആശംസകള്‍... ലാല്‍ സലാം..
വളരെ നല്ല ചിത്രം. ഈ ചിത്രം താങ്കളുടെ സ്വന്തമാണെങ്കിൽ വിക്കിപീഡിയയിലേയ്ക്ക് സംഭാവന നൽകാൻ വിരോധമുണ്ടോ?
Post a Comment