കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍ക്കൊപ്പം താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നിശബ്ദനായ സംഘാടകനാണ് കണ്ണനെന്ന് എന്റെ സഹപ്രവര്‍ത്തകന്‍ പരിചയപ്പെടുത്തി. എന്റെ കൈപിടിച്ചുകൊണ്ട് ചിരിക്കുക മാത്രം ചെയ്ത അദ്ദേഹം ശരിക്കും ഒരു നിശ്ശബ്ദ പ്രവര്‍ത്തകന്‍ തന്നെയായിരുന്നു.
എ ഐ ടി യു സി യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കാറുള്ള അദ്ദേഹം അപൂര്‍വ്വമായേ സംസാരിച്ചിരുന്നുള്ളൂ. പിന്‍ബെഞ്ചുകാരനായിരുന്ന അദ്ദേഹം എല്ലായ്പോഴും യോഗത്തിലെ ചര്‍ച്ചകളില്‍ സജീവതാല്‍പര്യം പുലര്‍ത്തി.
1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സ: കണ്ണന്‍ സി പി ഐ (എം)ല്‍ നിലയുറപ്പിച്ചു. വര്‍ഗസമര സിദ്ധാന്തം ഉപേക്ഷിച്ച ഡാങ്കേയുടെ നയങ്ങളോട് ശക്തമായ എതിഋപ്പ് രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍ സുപ്രധാന സംഘടനയെന്ന നിലയില്‍ എ ഐ ടി യു സിയിലെ ഐക്യത്തിനായി അദ്ദേഹം നിലകൊണ്ടു. മുതലാളിത്ത ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന്റെ പാതയില്‍ ഐ ഐ ടി യു സിയെ ഉറപ്പിച്ചു നിര്‍ത്താന്‍ 1970 വരെ അദ്ദേഹം പ്രയത്നിച്ചു. ഡാങ്കെ വിഭാഗത്തിന്റെ വര്‍ഗസഹകരണ നയങ്ങള്‍ക്കെതിരെ ദേശവ്യാപകമായി നടന്ന പ്രചാരണത്തില്‍ കണ്ണന്‍ സുപ്രധാന പങ്ക് വഹിച്ചു. ഈ പോരാട്ടത്തോടെ കേരളത്തിലെ പ്രമുഖ നേതാവായി അദ്ദേഹം മാറി. എ ഐ ടി യു സി നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനരീതികള്‍ക്കും കേന്ദ്ര കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ പിന്തുണക്കാ൹ള്ള ഡാങ്കെയുടെ തുറന്ന ആഹ്വാനത്തിമെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരമാണ് കണ്ണന്‍ നയിച്ചത്. തൊഴിലാളിവര്‍ഗ താല്‍പര്യം മുറുകെപ്പിടിച്ചുകൊണ്ടുള്ള ഈ തീവ്രനിലപാടുകള്‍ എ ഐ ടി യു സി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താ൹ം നല്ല മതിപ്പുണ്ടാക്കാ സാധിച്ചു.
വര്‍ഗസഹകരണത്തോട് വിട
1970 മാര്‍ച്ചില്‍ ചേര്‍ന്ന ഗോവ കണ്‍വെന്‍ഷനില്‍ സ: കണ്ണന്‍ പങ്കെടുത്തിരുന്നു. എ ഐ ടി യു സിയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച കണ്‍വെന്‍ഷന്‍ വര്‍ഗസമരതത്വങ്ങളില്‍ അധിഷ്ഠിതവും സുസംഘടിതവുമായ ഒരു തൊഴിലാളി സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ തീരുമാനിച്ചു. ഇതിനായി കല്‍ക്കത്തയില്‍ അഖിലേന്ത്യാ സമ്മേളനം ചേരാന്‍ നിശ്ചയിച്ചു. 1970ല്‍ നടന്ന സമ്മേളനത്തില്‍ രൂപീകൃതമായ സി
സി ഐ ടി യു രൂപീകരണത്തിശേഷം കേരളത്തില്‍ സംഘടന കെട്ടിപ്പടുക്കുന്നതിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. വിവിധ തൊഴിലാളിയൂണിയകളെ സി ഐ ടി യുവിന് കീഴില്‍ അണിനിരത്തുന്നതിന് കണ്ണന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. കേരളത്തില്‍ കേന്ദ്രീകൃത സംഘടനയ്ക്ക് ഇതു വഴിയൊരുക്കി. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കേരളത്തിലെ സഖാക്കള്‍ക്ക് കണ്ണന്‍ ആദരണീയനായി മാറി. അദ്ദേഹത്തിന്റെ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനങ്ങളെ ഇതരസംസ്ഥാനങ്ങളിലുള്ളവരും വിലമതിച്ചു.
ബീഡി വ്യവസായത്തില്‍ ദേശീയ തലത്തില്‍ പൊതുപരിപാടികളും പ്രക്ഷോഭവും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് യൂണിയകള്‍ തമ്മില്‍ ഐക്യമുണ്ടാക്കാന്‍ കണ്ണന്‍ മുന്‍കൈയ്യെടുത്തു. സി ഐ ടി യു ജനറല്‍ കൗണ്‍സിലിനോടബന്ധിച്ച് ചേര്‍ന്ന ഒരു ബീഡിത്തൊഴിലാളി യോഗത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ അവസരമുണ്ടായി. സി ഐ ടി യു നേതൃത്വത്തില്‍ ഒരു കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് കണ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അദ്ദേഹം കണ്‍വീനറായി രൂപീകരിച്ച കമ്മിറ്റിയുടെ ഫലപ്രദമായ പ്രവര്‍ത്തനമാണ് അഖിലേന്ത്യാ ബീഡി വര്‍ക്കേഴ്സ് ഫെഡറേഷന്റെ രൂപീകരണത്തി൹ വഴിതെളിയിച്ചത്.
ബീഡിത്തൊഴിലാളികളുടെ നായകന്‍
സ: ബി ടി രണദിവെയുടെ സാന്നിദ്ധ്യത്തില്‍ രൂപീകൃതമായ അഖിലേന്ത്യാ ബീഡിവര്‍ക്കേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വാഭാവികമായും വര്‍ഷങ്ങളായി പ്രസ്ഥാനത്തിന് നെടുനായകത്വം വഹിക്കുന്ന കണ്ണന്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അംഗബലം മൂന്നുലക്ഷത്തിലധികമായിരുന്നു. ദില്ലിയില്‍ നടന്ന ഒരു ബീഡിത്തൊഴിലാളി മാര്‍ച്ച് സംഘടനയുടെ വര്‍ദ്ധിച്ചുവരുന്ന ശക്തിയുടെ വിളംബരമായി. കണ്ണന്റെ നേതൃത്വത്തില്‍ ഫെഡറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ബീഡിത്തൊഴിലാളി ക്ഷേമനിധി.
നിര്‍മ്മാണരംഗത്ത് തൊഴിലാളികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളുടെ സൃഷ്ടിയാണ് കേരള നിര്‍മ്മാണത്തൊഴിലാളി ക്ഷേമപദ്ധതി. കേരളത്തിലും ഇന്ത്യയിലും ഇത്തരത്തിലുള്ള ആദ്യക്ഷേമപദ്ധതിയാണിത്.
സി ഐ ടി യു കേരള സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള സി കണ്ണന്റെ പ്രവര്‍ത്തനം പ്രത്യേകം സ്മരണീയമാണ്. അദ്ദേഹം സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അതിനായി വാദിക്കുകയും ചെയ്തു. എന്നാല്‍ അഭിപ്രായങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനും പൊതുധാരണ പ്രകാരം പ്രവര്‍ത്തിക്കാനും അദ്ദേഹം എല്ലായ്പോഴും തയ്യാറായി. നിരവധി യോഗങ്ങളില്‍ ഇത്തരം അനുഭവങ്ങള്ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്.
തെറ്റായ പ്രവണതകളെ തുറന്നെതിര്‍ത്തു
സംഘടനയില്‍ തെറ്റായ പ്രവര്‍ത്തനങ്ങള്‍ തുറന്നെതിര്‍ക്കാനും ഇല്ലാതാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ട്രേഡ് യൂണിയ൹കളില്‍ ബൂര്‍ഷ്വാ പ്രവണതകളെ എതിര്‍ത്ത അദ്ദേഹം ജനാധിപത്യരീതിക്കായി നിലകൊണ്ടു. സി ഐ ടി യുവിന്റെ ഭുവനേശ്വര്‍ രേഖ ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍ സി കണ്ണന്‍ ഇക്കാര്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കി.
കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് കണ്ണന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റാക്കിയത്. സി ഐ ടി യു നേതൃയോഗങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ തുറന്നടിക്കുമായിരുന്നു. വ്യത്യസ്തവിഷയങ്ങളില്‍ കത്തുകള്‍ മുഖേന അദ്ദേഹം അറിയിച്ചിരുന്ന അഭിപ്രായങ്ങള്‍ സി ഐ ടി യു നേതൃത്വം ഏറെ വിലമതിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കാര്യത്തില്‍ സി ഐ ടി യു നേതൃത്വത്തിന്റെ ശരിയായ ശ്രദ്ധ പതിയുന്നില്ലെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.

സി ഐ ടി യു അഖിലേന്ത്യാ ഭാരവാഹിയായിരിക്കുമ്പോഴും കേരളത്തിന് പുറത്തെ പരിപാടികളില്‍ അദ്ദേഹം താല്‍പര്യം കാട്ടിയില്ല. കേരളത്തില്‍ തന്നെ തനിക്ക് ഒരുപാട് ചെയ്യാനുണ്ട്. അതിനാല്‍ പുറത്ത് തനിക്ക് ചുമതലകളൊന്നും നല്‍കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അവസാനനാളുകളില്‍ അഖിലേന്ത്യാ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും ദേശീയ സംഭവവികാസങ്ങളില്‍ തല്‍പരനായിരുന്നു.
ചൈനാസന്ദര്‍ശനം
ആള്‍ ചൈന ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ ക്ഷണപ്രകാരം 1982 സി ഐ ടി യു പ്രതിനിധിസംഘം ആദ്യമായി ചൈന സന്ദര്‍ശിച്ചു. സ: കണ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആര്‍. ഉമാനാഥ്, ലക്ഷ്മിസെന്‍ എന്നിവരായിരുന്നു അംഗങ്ങള്. ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനായിരുന്നു കണ്ണന്‍ ഏറെ താല്‍പര്യം കാണിച്ചത്. തുറന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും തൊഴിലാളിവര്‍ഗ താല്‍പര്യം സംരക്ഷിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചാവേളയില്‍ അദ്ദേഹം ഒട്ടേറെ ചോദ്യങ്ങളുന്നയിച്ചു. ആധുനിക വ്യവസായങ്ങളുടെ വളര്‍ച്ച, വിദേശമൂലധനം, സാമ്പത്തിക വളര്‍ച്ച എന്നിവക്കൊപ്പം പരമ്പരാഗതവ്യവസായങ്ങളും തൊഴിലാളികളുടെ ജീവിതവും സംരക്ഷിക്കാന്‍ ചൈനാഗവണ്‍മെന്റ് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്നത് കണ്ണന് സംതൃപ്തിയേകി.
മാര്‍ക്സിസത്തോടുള്ള പ്രതിബദ്ധത
മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച സി കണ്ണന്‍ മുതലാളിത്തത്തിനെതിരായ പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ പങ്കിന് ഊന്നല്‍ നല്‍കി. ചെറുപ്പത്തിലേ മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം തൊഴിലാളികള്‍ക്കിടയില്‍ വിപ്ലവാശയങ്ങള്‍ പ്രയോഗിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തിരുത്തല്‍വാദം ശക്തിപ്പെട്ട വേളയില്‍ വിപ്ലവവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു. തിരുത്തല്‍വാദ പ്രവര്‍ത്തനത്തില്‍ നിന്ന് ആദ്യം തന്നെ വിടചൊല്ലി മാര്‍ക്സിസ്റ്റ് വിപ്ലവപാതയില്‍ നിലയുറപ്പിച്ചു.
സൈദ്ധാന്തിക ലേഖനങ്ങള്‍ എഴുതാത്ത സി ഒരിക്കലും സൈദ്ധാന്തികനെന്ന് അവകാശപ്പെട്ടിരുന്നുമില്ല. മാര്‍ക്സിസ്റ്റ് തത്വങ്ങള്‍ പിന്തുടരുകയും തൊഴിലാളികളോടും ഇതര അധസ്ഥിത ജനവിഭാഗങ്ങളോടുമുള്ള താല്‍പര്യം മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തു. നക്സലൈറ്റ് വ്യതിയാനമുണ്ടായപ്പോള്‍ സാഹസിക ചിന്താഗതികളെ ശക്തമായെതിര്‍ത്തു. ദൈനംദിന തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴും ആത്യന്തികലക്ഷ്യം സാമൂഹ്യപരിവര്‍ത്തനമാണെന്നത് മറന്നില്ല. മാര്‍ക്സിസത്തിന്റെ സത്തയെന്ന് അദ്ദേഹം വിശ്വസിച്ച മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള നിരന്തര പോരാട്ടമായി കണ്ണന്റെ ജീവിതം മാറി.

അ൹പമവും അനന്യവുമായിരുന്നു സി കണ്ണന്റെ വ്യക്തിത്വം. സ്ഥാനമാനങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ മോഹിപ്പിച്ചിട്ടില്ല. നിരന്തരമായ പ്രവര്‍ത്തനം അതായിരുന്നു അദ്ദേഹത്തിന്റെ രീതി. നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല. സി കണ്ണന്റെ പ്രവര്‍ത്തനമാതൃക കേരളത്തിലെ സി ഐ ടി യുവിന് വിലമതിക്കാനാവാത്ത സമ്പത്താണ്. അദ്ദേഹത്തിന്റെ അനുകരണീയ ഗുണങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പുതിയ തലമുറക്ക് വഴികാട്ടും.